മകര സംക്രമം
'സംക്രമം' എന്ന പദം 'ക്രമ പദ വിന്യാസേ' എന്ന ധാതുവിൽ നിന്നാണ് ഉണ്ടായിട്ടുള്ളത്.
ശോഭനമായ പദവിന്യാസം അഥവാ കാല്‍വെയ്പ്പ് എന്ന് അര്‍ഥമാക്കുന്നു.
സുര്യന്‍ ഒരു രാശിയില്‍ നിന്നും മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുന്നതിനാണ് സംക്രമം അഥവാ സംക്രാന്തി എന്ന് പറയുന്നത്. മേടം മുതല്‍ മീനം വരെ പന്ത്രണ്ട് രാശികളാണുള്ളത്. ധനു രാശിയില്‍ നിന്ന് മകരം രാശിയിലേക്കുള്ള സൂര്യന്‍റെ മാറ്റമാണ് മകര സംക്രമം.
സുര്യന്‍ തന്‍റെ പുത്രനായ ശനിയോടൊത്ത് ശനിയുടെ ഗൃഹത്തില്‍ കുടുബ സഹിതം വസിക്കുന്ന കാലം കുടിയാണ് ഈ ഒരു മാസ കാലം. പിതൃ -പുത്ര ബന്ധങ്ങളുടെ തീവ്രതയാണ് ഇത് അനാവരണം ചെയ്യുന്നത്.
ഉത്തരായന പുണ്യ കാലത്തിന്‍റെ പ്രവേശന കാലമാണ് മകര സംക്രമം. മകരം മുതല്‍ ആറു മാസക്കാലം ഉത്തരായനവും പിന്നീട് ആറു മാസം ദക്ഷിനായനവുമാണ്. കാലഗണന സമ്പ്രദായം അനുസരിച്ച് ദേവന്മാരുടെ പകൽ ഉത്തരായനവും രാത്രി ദക്ഷിനായനവുമാണ്. ഇതു രണ്ടും ചേരുമ്പോള്‍ ദേവന്മാരുടെ ഒരു ദിവസവും മനുഷ്യരുടെ ഒരു സംവത്സരവും ആകുന്നു. ദൈവീക ശക്തികള്‍ കുടുതല്‍ ഉണർന്നിരിക്കുന്ന കാലമാണ് ഉത്തരായനകാലം.
അതുകൊണ്ടാണ് നല്ല കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുവാന്‍ ഉത്തരായനകാലം തെരഞ്ഞെടുക്കുന്നത്. ദേവ പ്രതിഷ്ഠാദി കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നത് ഈ സമയത്താണ് . ഭൂമിയില്‍ സുര്യ ചൈതന്യം കുടുതല്‍ അനുഭവപ്പടുന്നതും ഈ സമയത്താണ്. ഉത്തരായനത്തില്‍ പകല്‍ സമയം കുടുതല്‍ ആണ്. കര്‍മ്മ സാക്ഷിയായ സൂര്യ ദേവനെ മാതൃകയാക്കി കുടുതല്‍ നല്ല കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുവാന്‍ ഈ സംക്രമം നമ്മെ പ്രേരിപ്പിക്കും. നമ്മുടെ കഴിഞ്ഞ കാലത്തെ വിലയിരുത്തി തിന്മയെ പരിപൂര്‍ണമായും ഇല്ലാതാക്കിക്കൊണ്ട്, നന്മയിലേക്ക് , വെളിച്ചത്തിലേക്ക് നീങ്ങാന്‍ വഴിയൊരുക്കുകയാണ് ഇത്തരം ഉത്സവങ്ങൾ.
ഉത്സവം എന്ന പദത്തിനര്‍ത്ഥം മേല്പോട്ടുള്ള ഒഴുക്ക് അഥവാ പ്രവാഹം എന്നാണ്.
ഭഗീരഥന്‍ ആകാശ ഗംഗയെ പിതൃ മോക്ഷത്തിനായി ഭൂമിയില്‍ കൊണ്ടുവന്നത്, വിഷ്ണു, കൂര്‍മ അവതാരം കൈക്കൊണ്ടത്, ഭീഷ്മാചാര്യന്‍ മരണത്തെ പുല്‍കിയത് എല്ലാം ഈ ഉത്തരായനത്തിലാണ് .
ആത്മാവിന്റെയും മനസിന്റെയും ദേവന്മാരായ സുര്യ -ചന്ദ്രന്മാര്‍ക്ക് ബലാധിക്യമുള്ള കാലമാണ് ഉത്തരായനം. അതുകൊണ്ട് തന്നെ നമ്മുടെ ആത്മ-മനോ ബലം വര്‍ധിക്കുന്ന ഈ സമയത്ത് നല്ല കാര്യങ്ങള്‍ക്ക് ആരംഭം കുറിക്കണം.
ഈ മകര സംക്രമ വേളയില്‍,
ഒരു നല്ല നാളേക്ക് വേണ്ടി, സ്വധര്‍മ്മവും,കർമ്മവും
ധർമ്മത്തിനനുസരിച്ചു മാത്രം നിര്‍വ്വഹിച്ച് ഭാവി ശോഭനമാക്കാം എന്നു പ്രതിജ്ഞയെടുക്കാം.
എല്ലാവർക്കും മകരവിളക്ക് ആശംസകൾ.

No comments:
Post a Comment